Debate Super prime time

പാനൂർ പ്രതിക്ക് സംഭവിച്ചതെന്ത്?

പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ വോട്ടെടുപ്പ് ദിവസം കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടാം പ്രതി സിപിഎം പ്രവർത്തകനായ രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരൻ. കള്ള പ്രതിയാക്കിയതിലും ലീഗുകാരുടെ മർദ്ദനത്തിലും മനം നൊന്ത് ആത്മഹത്യചെയ്തതാണ് രതീഷെന്ന് സിപിഎം വാദിക്കുമ്പോഴാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എന്നാൽ സുധാകരന്റെ ആരോപണം തള്ളിയ സിപിഎം രതീഷ് ആത്മഹത്യ ചെയ്തതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന മുറിവുകൾ ലീഗുകാരുടെ മർദനത്തിൽ ഉണ്ടായതെന്നും വാദിക്കുന്നു. പാനൂർ പ്രതിക്ക് സംഭവിച്ചതെന്ത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: രാഹുൽ മാങ്കൂട്ടത്തിൽ, എം പ്രകാശൻ, കെപി പ്രകാശ്ബാബു എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.