Debate Super prime time

രണ്ടാം തരംഗം തടുക്കാൻ കർഫ്യു

കോവിഡിന്റെ രണ്ടാം വരവ് നേരിടാൻ സംസ്ഥാനത്ത് നാളെ മുതൽ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാലാണ് രാത്രി 9 മുതൽ പുലർച്ചെ 5 വരെ നിയന്ത്രണം. മാളുകളും തീയറ്ററുകളും രാത്രി ഏഴ് വരെ മാത്രം. വർക്ക് ഫ്രം ഹോം പരിഗണിക്കാൻ സ്വകാര്യമേഖലയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല. നാളെ മുതലുള്ള പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും നീട്ടിവെച്ചു. എന്നാൽ എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ മാറ്റില്ല. രാത്രികാല കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ കോവിഡിനെ പിടിച്ചുനിർത്താൻ എത്രമാത്രം ഉപകരിക്കും. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഡോക്ടർ ഡാനിഷ് സലീം, ഡോക്ടർ എൻ എം അരുൺ, ഡോക്ടർ വി ജി പ്രദീപ്കുമാർ, ബെൻസി, എന്നിവർ. വി എസ് സുനിൽകുമാറിനെ ടെലിഫോൺ ലെെനിലും പ്രതീക്ഷിക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.