വാക്സിൻനയം കൈയൊഴിയലോ?
കോവിഡ് കണക്കുകൾ മേൽപോട്ടാണ് കേരളത്തിലും രാജ്യത്തിലും. സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും നിലവിൽ വന്നിരിക്കുന്നു. പക്ഷേ കൂട്ടപരിശോധനയുടെ ഞെട്ടിക്കുന്ന കണക്കുകളിൽ നിന്ന് പുറത്തുവരാൻ നമുക്ക് ആവശ്യത്തിന് വാക്സിനില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. രാജ്യത്തും സംസ്ഥാനത്തും വാക്സിൻ വിതരണം അവതാളത്തിലാണ്. തിരുവനന്തപുരത്ത് പ്രധാനപ്പെട്ട ആശുപത്രികളിൽ പോലും വാക്സിനില്ല. പ്രായമായ നൂറുകണക്കിന് പേരാണ് വാക്സിൻ കിട്ടാതെ മടങ്ങിയത്. അതിൽ വാക്സിൻ ആദ്യ ഡോസ് എടുത്ത് അടുത്ത ഡോസിന് എത്തിയവരും വാക്സിൻ ആദ്യ ഡോസിന് എത്തിയവരും ഉണ്ട്. സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ വേണം എന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴും എന്താണ് യഥാർഥ ചിത്രം. മെയ് ഒന്നുമുതൽ 18 വയസിന് മുകളിൽ എല്ലാവർക്കും വാക്സിനെന്ന് പറയുമ്പോൾ വാക്സിൻ എവിടെ നിന്ന്? സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഡോ. ഇന്ദു പി.എസ്, ഡോ.ഗോപികുമാർ, ഡോ.എൻ.എം.അരുൺ, ഡോ.ഫസൽ ഗഫൂർ എന്നിവർ.






