കുതിച്ചുയർന്ന് കോവിഡ് വ്യാപനം
കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവ്റ്റിയും കുതിച്ചുയരുകയാണ്. ഇന്ന് 26,995 പേർക്ക് കോവിഡ്. എറണാകുളത്ത് 4000ൽ കൂടുതലായി. ഇതിനിടെയാണ് കോവിഡ് വാക്സിനെടുക്കാനുള്ള തിക്കിത്തിരക്ക്. വാക്സിന് സ്പോട്ട് രജിസ്ട്രേഷൻ മാറ്റി മുൻകൂട്ടിയുള്ള ഓൺലൈൻ രെജിസ്ട്രേഷൻ വന്നിട്ടും വാക്സിൻ വിതരണം നേരെയായില്ല. പലയിടത്തും തർക്കവും ബഹളവുമായി. വാക്സിൻ കേന്ദ്രങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുമോയെന്ന സംശയമണ് ഇപ്പോഴുള്ളത്. കുതിച്ചുയർന്ന് കോവിഡ് വ്യാപനം. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഡോ. രാജീവ് ജയദേവൻ, ജി പ്രമോദ് കുമാർ, ഡോ ടിഎൻ സുരേഷ്, കെകെ ശൈലജ, എസ് സുഹാസ് എന്നിവർ.






