Debate Super prime time

വാക്സിന്റെ കാര്യത്തിൽ നീതി പലതോ?

വായു, വെള്ളം, ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. അതിൽ ഏറ്റവും ആദ്യത്തേത്. പ്രാണവായു കിട്ടാതെ രാജ്യത്തിന് ശ്വാസം മുട്ടുകയാണ്. വാക്സിനിലൂടെ പിടിച്ചുകെട്ടാം എന്ന അമിത ആത്മവിശ്വാസം ആശങ്കകളിലേക്ക് നിലം പതിക്കാൻ അധിക നാൾ വേണ്ടിവന്നില്ല. എന്താണ് ഇന്ന് രാജ്യത്തിന്റെ സ്ഥിതി. ലോകത്തെ ഏറ്റവും വലിയ പ്രതിദിന കണക്കുകളിലാണ് നാം. രാജ്യത്തെ ആശുപത്രികൾ രോഗികളാൽ നിറയുകയാണ്. എങ്ങും ആംബുലൻസുകളുടെ ഭീതിത ശബ്ദം. 24 മണിക്കൂറിനിടെ ഓക്സിജൻ കിട്ടാതെ ഡൽ‌ഹി ഗംഗാറാം ആശുപത്രിയിൽ പിടഞ്ഞ് മരിച്ചത് 25 രോഗികളാണ്. ജീവൻനിലനിർത്താനുള്ള മരുന്നിന് വിലയിടാൻ കമ്പനിക്ക് അധികാരം കൊടുത്ത കേന്ദ്രം നിലപാട് മാറ്റണ്ടേ. വാക്സിന്റെ കാര്യത്തിൽ നീതി പലതോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഡോ എസ്എസ് ലാൽ, ഡോ വിജയകൃഷ്ണൻ, ജോർജ് കുര്യൻ, എസ്കെ സജീഷ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.