Debate Super prime time

വാക്സിൻ മതിയാകുമോ?

ഹൃദയം പിളർക്കുന്ന കണ്ണീർ കാഴ്ചകളാണ് ചുറ്റും. ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരം ഹരിയാനയിലെ രേവാറിൽ ശ്വാസകോശം വറ്റിവരണ്ട് നാല് കോവിഡ് രോഗികൾ ഇന്നും പിടഞ്ഞു മരിച്ചുവെന്നതാണ്. അനിതരസാധാരണമായ മഹാദുരന്തത്തെ നമ്മുടെ രാജ്യം നേരിടുകയാണ്. വാക്സിൻ എന്ന രക്ഷാകവചം രാജ്യത്തെ ദരിദ്ര കോടികൾക്ക് ഉടനൊന്നും ലഭിക്കില്ലെന്ന് ഉറപ്പാണ്. ഓക്സിജനില്ല, കിടക്കയില്ല, ഐസിയുവില്ല, മരുന്നില്ല, വാക്സിനുമില്ല. ഈ ഉത്തരേന്ത്യൻ യാഥാർത്ഥ്യം കേരളത്തെയും തുറിച്ചു നോക്കുന്നുണ്ട്. പ്രത്യേകിച്ച് എറണാകുളം ജില്ലയെ. 2 ദിവസത്തെ കടുത്ത നിയന്ത്രണങ്ങൾ ഇന്നവസാനിക്കുന്നു. നാളെ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട് മുഖ്യമന്ത്രി, മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്ന് ചർച്ച ചെയ്യാൻ. സർക്കാരിനും സംവിധാനങ്ങൾക്കുമൊക്കെ പരിമിതികളുണ്ട്. അപ്പോൾ നാം എന്ത് ചെയ്യണം. അവിടെയാണ് സോഷ്യൽ വാക്സിനേഷൻ എന്ന ഉത്തരം വൈദ്യ സമൂഹം മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ ഭരണകൂടം വിറങ്ങലിച്ചു നിൽക്കുന്ന ഈ ആപത്ഘട്ടത്തിൽ ജനം സ്വയം അണിയേണ്ട രക്ഷാകവചത്തെ കുറിച്ചുകൂടി സംസാരിക്കാം നമുക്ക് സൂപ്പർ പ്രൈം ടൈമിൽ. പങ്കെടുക്കുന്നവർ: ഡോ ടിഎസ് അനീഷ്, ഡോ പ്രവീൺ പ്രദീപ്, രാജഗോപാൽ കമ്മത്ത്, സി രഘുനാഥ്, വിപിൻ കൃഷ്ണൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.