Debate Super prime time

നിയന്ത്രണങ്ങളിൽ മഹാമാരി ശമിക്കുമോ?

സമ്പൂർണ ലോക്ഡൗൺ ഇല്ലെങ്കിലും കേരളം ഭാഗിക അടച്ചിടലിലേക്ക്. നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരാൻ ഇന്ന് ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. കൂടാതെ സിനിമ തീയേറ്റരുകൾ, ബാറുകൾ, വിദേശ മദ്യശാലകൾ, ജിം, നീന്തൽക്കുളം എന്നിവ അടച്ചിടുമെന്ന് മുഖ്യമന്ത്രി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ അണികൾക്ക് നിർദേശം നൽകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനാൽ നടപ്പാക്കില്ല. രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും കർശനമായി തുടരും. നിയന്ത്രണങ്ങളിൽ മഹാമാരി ശമിക്കുമോ? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ഫസൽ ഗഫൂർ ,എംഎൻ മേനോൻ,വി ദീപക് ,അബ്ദുൾ ഗഫൂർ,ഷൈനി ചാക്കോ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.