Debate Super prime time

കോടതി മൂകസാക്ഷിയല്ല!

രാജ്യത്ത് വാക്‌സിന്‍ പല വില ഈടാക്കി സൂപ്പര്‍ പ്രോഫിറ്റുണ്ടാക്കാനുള്ള പൂനാവാലയുടേയും കൃഷ്ണ എല്ലയുടേയും അത്യാര്‍ത്തിക്ക് അതിര്‍വരമ്പിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ഇന്ന് കോടതി. ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഇടപെടും എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. മഹാമാരിയുടെ തീവ്രത കോടതിക്ക് തന്നെ ബോധ്യപ്പെടുമ്പോഴും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നും സംസ്ഥാന സര്‍ക്കാരിന് നേര്‍ക്കായിരുന്നു. രാജ്യത്ത് ആറാം ദിനവും മൂന്നു ലക്ഷം കടക്കുകയും സംസ്ഥാനം ഇതാദ്യമായി മുപ്പതിനായിരം കടക്കുകയും ചെയ്യുമ്പോള്‍ നമുക്കുമുന്നിലെ വെല്ലുവിളികള്‍ ചെറുതല്ല. സൂപ്പര്‍ പ്രൈം ടൈം വിശദമായി ചര്‍ച്ച ചെയ്യുന്നു; കോടതി മൂകസാക്ഷിയല്ല. പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. പത്മനാഭ ഷേണായി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ് എസ് സന്തോഷ്, എന്നിവര്‍ക്കൊപ്പം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. കെ .അനില്‍കുമാറും രാഹുല്‍ മാങ്കൂട്ടത്തിലും നോബിള്‍ മാത്യുവും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.