Debate Super prime time

അന്തിമവിജയം ആർക്ക് ?. കേരളം ആർക്ക്?

ദാ ഈ രാത്രി കേരളത്തിന് ചങ്കിടിപ്പിന്റെ രാത്രി.ഇപ്പോഴേക്ക് പതിമൂന്നാം മണിക്കൂറിൽ ഇവിഎം പെട്ടികൾ തുറക്കും.അടുത്ത അഞ്ചു വർഷം കേരളമാർക്ക് എന്ന നിർണായക വിധികുറിക്കും. എക്സിറ്റ് പോൾ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ടീം പിണറായിയും എൽഡിഎഫും വലിയ ആത്മവിശ്വാസത്തിൽ. ആ സർവ്വേകൾക്കെതിരെ പൊട്ടിത്തെറിക്കുന്ന ചെന്നിത്തലയുടെ മുഖത്തും തരിമ്പുപോലുമില്ല ആത്മവിശ്വാസക്കുറവ്.വിരിയുന്ന പത്തിലേറെ താമരകൾ സ്വപ്നം കണ്ടാകും ഇന്ന് സുരേന്ദ്രന്റെ ഉറക്കം. മഹാമാരിയുടെ ആശങ്കകൾക്കിടയിലും കേരളത്തിന്റെ മുക്കിലും മൂലയിലും ഉയരുന്നത് ഒരൊറ്റ ചോദ്യം. ആരാകും അധികാരത്തിൽ ?അധികാരത്തിൽ ഞങ്ങൾതന്നെയെന്ന് എൽഡിഎഫ്.ജനങ്ങളെ കയ്യുയർത്തി അഭിസംബോധന ചെയ്യുന്ന ചിത്രം ഫെയ്സ്ബുക്കിൽ ഇന്നലെ മുതൽ ചെന്നിത്തലയുടെ കവർഫോട്ടോ.എത്ര സീറ്റെന്ന് എത്ര ശതമാനമെന്ന് ബിജെപിക്കും നിർണ്ണായകം. കേരളം ഇതുവരെ കാണാത്ത അത്രയും അപ്രവചനീയത നിറഞ്ഞു നിൽക്കുന്ന ഈ രാത്രിയിൽ നമ്മൾ വരുന്ന രണ്ടു മണിക്കൂർ പരിശോധിക്കുന്നു. അന്തിമവിജയം ആർക്ക് ?. കേരളം ആർക്ക്? അന്തിമ ചിത്രം എന്ത്? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: സിഎസ് സുജാത, രാഹുൽ മാങ്കൂട്ടത്തിൽ,പി ആർ ശിവശങ്കർ,എൻ ലാൽ കുമാർ,എൻപി ചെക്കുട്ടി,ജോർജ് പൊടിപാറ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.