Debate Super prime time

ഭരണത്തുടർച്ച ഉണ്ടാക്കുന്ന തുടർചലനങ്ങൾ എന്തെല്ലാം?

പിണറായി 2.0 ലെ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ചർച്ചകൾ നാളെ തുടങ്ങും. നാളെ സിപിഎം സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഘടകകക്ഷികൾക്ക് നൽകുന്ന മന്ത്രി പദവികളും ചർച്ചാ വിഷയമാണ്. അതേ സമയം തോൽവിയുടെ ആഘാതത്തിനിടെ കോൺഗ്രസിൽ കലാപം. സംഘടനാ ദൗർബല്യത്തിന് നേതൃത്വത്തിന് നേരെ പരക്കെ വിമർശനം. ‌തിരുത്തൽ ഉണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനിടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് സർക്കാരിന്റെ നെഞ്ചിൽ കുത്തിയെന്ന് എൻഎസ്സ് ജനറൽ സെക്രട്ടറിക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ഇതിനെല്ലാം പുറമെയാണ് യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നെന്ന് കണക്ക് നിരത്തി മുഖ്യമന്ത്രി വിശദീകരിച്ചത്. ഭരണത്തുടർച്ച ഉണ്ടാക്കുന്ന തുടർചലനങ്ങൾ എന്തെല്ലാം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: മുഹമ്മദ് റിയാസ്, പഴകുളം മധു, എൻ ജയരാജ്, എ സജീവൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.