Debate Super prime time

മഹാമാരിക്കാലത്തെ പേമാരി

മഹാമാരിയെ പേടിച്ച് അടച്ചു പൂട്ടിയിരുന്ന കേരളം ദാ പേമാരിയിൽ വിറയ്ക്കുകയാണ്. മിനിഞ്ഞാന്ന് തുടങ്ങിയ മഴയാണ് തെക്കൻ കേരളത്തിൽ, ശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ട് ഈ സമയത്ത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ഊർജിതമായി നടക്കുന്നതിനിടയിലാണ് ഈ പെരുമഴ പെയ്ത്ത്. ഈ മഴയിലുണ്ടാകുന്ന ഏത് അത്യാഹിതവും ഒന്നരവർഷമായി നിർത്താതെ പണിയെടുക്കുന്ന നമ്മുടെ സർക്കാർ സംവിധാനത്തിന് മേൽ കടുത്ത സമ്മർദ്ദമാണ് തീർക്കുന്നത്. അതിനിടയിൽ ആശങ്ക കൂട്ടി കോവിഡ് ഭീതിയിൽ ചിലർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാൻ തയ്യാറാകുന്നില്ല എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. നോക്കൂ. ജീവൻ രക്ഷിക്കലാണ് പ്രധാനം, അത് കോവിഡ് ആയാലും ഈ പേമാരി ആയാലും. നേരിട്ടേ മതിയാകൂ നമുക്ക്. മഹാമാരിക്കാലത്തെ പേമാരി. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഹൈബി ഈഡൻ എംപി, ഡോ എ കൗശിഗൻ ഐഎഎസ്, ഡോ മുഹമ്മദ് അഷീൽ, ഡോ ജിഎസ് വിജയകൃഷ്ണൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.