Debate Super prime time

വാക്സിൻ പ്രതിരോധം എത്രയകലെ?

ആശങ്കയുടെ നീണ്ട നീണ്ട ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായി പോസിറ്റിവിറ്റി റേറ്റ് 26ന് താഴെയെത്തി. പേടിയുടെ 5 ദിവസങ്ങൾക്ക് ശേഷം രോഗബാധിതരുടെ എണ്ണം 30,000ത്തിന് താഴെയെത്തി. നേരത്തെ നമ്മളത് ഡൽഹിയിൽ കണ്ടതാണ്. ഉറപ്പാണ് ലോക്ക്ഡൗൺ വെറുതെയല്ല. അതുകൊണ്ട് മാത്രം മതിയാകുമോ. മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തിടത്തോളം ആശ്വാസം വാക്സിനാണ്. നിലവിൽ 17.2 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് നൽകാൻ കഴിഞ്ഞത്. അത് രാജ്യത്തെ ജനസംഖ്യയുടെ നേരിയ ശതമാനം പോലുമാകുന്നുമില്ല. ഡിസംബറോടെ 95 കോടി ജനതയ്ക്ക് വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിന്റെ യാഥാർത്ഥ്യബോധമെന്ത്? വാക്സിൻ പ്രതിരോധം എത്രയകലെ? സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: ഡോ വിജയകൃഷ്ണൻ, ഡോ അമർ ഫെറ്റിൽ, എൻകെ പ്രേമചന്ദ്രൻ, എസ്കെ സജീഷ്, പിആർ ശിവശങ്കർ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.