Debate Super prime time

സുരേന്ദ്രനെ മുഖ്യമന്ത്രി അഴിക്കുള്ളിലാക്കി പ്രതിഛായ ഉയര്‍ത്തിയോ?

കെ സുരേന്ദ്രന്‍ പുറത്തിറങ്ങി. നീണ്ട 21 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ വരവേല്‍ക്കാന്‍ കണ്ണേ കരളേ കെ എസ്സേ വിളിച്ച് യുവമോര്‍ച്ചയുടെ വലിയ കൂട്ടം തന്നെയുണ്ടായിരുന്നു ജയിലിന് മുന്നില്‍. ശബരിമല തീര്‍ഥാടകന്റെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി നാടകീയമായി പുറത്തിറങ്ങിയ സുരേന്ദ്രനെ വരവേല്‍ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയടക്കം നേതാക്കളുടെ നീണ്ടനിര. കൂടെയുളള നേതാക്കളെ അടക്കം അസൂയപ്പെടുത്തും വിധം പ്രവര്‍ത്തകരുടെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തുറന്ന ജീപ്പില്‍ മുന്നോട്ട്. പ്രവര്‍ത്തകര്‍ എത്തിയതാവട്ടെ സുരേന്ദ്രനാണ് നായകന്‍ എന്ന പ്ലക്കാര്‍ഡുമായി. ശബരിമല പരിസരത്തേക്ക് പോകരുതെന്നാണ് ജാമ്യവ്യവസ്ഥയെങ്കിലും ആചാരസംരക്ഷണത്തിനുള്ള പ്രക്ഷോഭം തുടരുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഇനിയങ്ങോട്ട് പാര്‍ട്ടിയില്‍ കിട്ടാനിരിക്കുന്ന മേല്‍ക്കൈയ്ക്കും സുരേന്ദ്രന്‍ ഒരേ ഒരാളോടാണ് കടപ്പെട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയോട്. ജയില്‍ ജീവിതം തന്നെ വളര്‍ത്തിയെന്ന് സുരേന്ദ്രന്‍ തന്നെ സമ്മതിക്കുമ്പോള്‍ സുപ്പര്‍ െ്രെപം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. അഴിക്കുള്ളിലാക്കി പ്രതിഛായ ഉയര്‍ത്തിയോ? എം സ്വരാജ്, പി ശിവശങ്കരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍.