Debate Super prime time

ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നതെന്ത്?

 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിശാല വികസന സ്വപ്നങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. മൂന്നര സ്വക്വയർ കിലോമീറ്റർ വിസ്തീർണമുള്ള ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ15 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് ആളെ കുടിയൊഴിപ്പിക്കുന്നത് ആരുടെ വികസനത്തിനാണ്. ദ്വീപ് നിവാസിക്ക് ഇനി ഒരുകാലത്തും സ്വന്തം വീട് വേണ്ട എന്ന തീരുമാനം ആർക്കുള്ള വികസന നീക്കമാണ്. 2 കുട്ടികളിൽ കൂടുതൽ ഉള്ളവർ ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന തീരുമാനത്തിന് പിന്നിലെ വിശാല താത്പര്യം മനസിലാക്കാവുന്നതേ ഉള്ളൂ. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ രാജ്യത്തെ തന്നെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ദ്വീപ് പക്ഷേ കെ.സുരേന്ദ്രന്റെ കണക്കിൽ മയക്കുമരുന്നും എ കെ 47 നും ഒക്കെയായി ഐ എസ് തീവ്രവാദികൾ വന്നുപോകുന്ന ഇടമാണ്. ന്യായീകരണങ്ങളുമായി ഒരു വശത്ത് ബിജെപി നേതൃത്വം രംഗത്തുവരുമ്പോൾ പ്രതിഷേധം എല്ലാ ഭാഗത്തു നിന്നും ഉയരുന്നു. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ലക്ഷദ്വീപിലെ ബിജെപി ഘടകം കൂടി ആവശ്യപ്പെടുമ്പോൾ പ്രഫുൽ പട്ടേലിനെ മാറ്റാൻ കേന്ദ്രം തയ്യാറാകുമോ ? . ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നതെന്ത്? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എ.എം ആരിഫ്,മുഹമ്മദ് ഫൈസൽ,ഹൈബി ഈഡൻ, ആയിഷ സുൽത്താന, ജോർജ് കുര്യൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.