Debate Super prime time

രണ്ടാം തരംഗത്തിൽ ഉലഞ്ഞോ രണ്ടാമൂഴം?

ചരിത്രത്തിലാദ്യമായി ഏഴ് വർഷം പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാരെന്ന തലപ്പൊക്കത്തിലാണ് ഇന്ന് നരേന്ദ്രമോദി. എന്നാൽ ആ നേട്ടത്തിന്റെ പകിട്ടില്ലാതെ, ആഘോഷത്തിന്റെ ആരവമില്ലാതെയാണ് രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന് കടന്നു പോകുന്നത്. ആദ്യ ഊഴത്തിൽ നിന്ന് വിഭിന്നമായി ചോദ്യശരങ്ങളുടെ ചൂണ്ടുവിരലുകൾക്ക് നടുവിൽ പ്രതിച്ഛായനഷ്ടത്തിൽ വിളറി നിൽക്കുകയാണ് നരേന്ദ്രമോദി എന്ന രാഷ്ട്രീയ അതികായൻ. മഹാമാരിയുടെയും മഹാദുരന്തങ്ങളുടെയും ഈ പേടിപ്പിക്കുന്ന കാലത്ത് നായകസ്വരൂപനായി മോദിക്ക് തുടരാനാകുമോ? രണ്ടാംതരംഗത്തിൽ ഉലയുന്നുണ്ടോ മോദിയുടെ രണ്ടാമൂഴം എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: അഡ്വ.എസ് സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, ഡോ. വി ശിവദാസൻ, അഡ്വ.എം ആർ അഭിലാഷ്

Watch Mathrubhumi News on YouTube and subscribe regular updates.