Debate Super prime time

കടലിൽ ഒറ്റക്കല്ല; കൈകോർത്ത് കേരളം

ഒരു നിയമസഭാ പ്രമേയത്തിലെന്താണ് കാര്യം. അതിന്റെ ലീഗിൽ സാംഗ്റ്റിറ്റി എന്ത്, അതുകൊണ്ട് പ്രയോജനമെന്ത് തുടങ്ങിയ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ. ലക്ഷദ്വീപിലെ പോരാട്ടങ്ങൾക്ക് ഒറ്റശബ്ദത്തിൽ നമ്മുടെ നിയമസഭ പാസ്സാക്കിയ പ്രമേയത്തിലെ രാഷ്ട്രീയസന്ദേശം വ്യക്തമാണ്. പ്രിയപ്പെട്ട ദ്വീപസമൂഹമേ പവിഴത്തുരുത്തുകളിൽ നിൽക്കുന്ന നിങ്ങൾക്ക് മുട്ടു വിറക്കേണ്ടതില്ല, കരിമ്പാറക്കെട്ടുപോലെയൊരു സംസ്ഥാനമിവിടിയുണ്ട്. ഈ മലയാളനാട് നിങ്ങളെ ദാ ഇങ്ങനെ നെഞ്ചോടു ചേർത്തുപിടിക്കുന്നു എന്ന സന്ദേശമാണ്. സൂപ്പർ പ്രൈം ടൈം. പങ്കെടുക്കുന്നവർ: മുഹമ്മദ് ഫൈസൽ,എസ് കെ സജീഷ്,രാഹുൽ മാങ്കൂട്ടത്തിൽ, സന്ദീപ് വാര്യൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.