Debate Super prime time

കളി മാറുന്നു, ഇനി രാഹുലിന്റെ തേരോട്ടമോ?

ഹിന്ദി ഹൃദയഭൂമി ഇന്നു കണ്ടത് രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ തേരോട്ടം. വരുന്ന പൊതുതിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്ന രണ്ട് വമ്പന്‍ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും. ഛത്തീസ്ഗഡ് നല്‍കിയതാകട്ടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം. തെലങ്കാനയിലും മിസോറാമിലുമാണ് കോണ്‍ഗ്രസിന് കൈ പൊള്ളിയത്. ബിജെപിക്ക് കിട്ടിയത് വമ്പന്‍ തിരിച്ചടി. മധ്യപ്രദേശും ഛത്തീസ്ഗഡും താമര വാടില്ലെന്നു കരുതി. എന്നാല്‍ വാടി വീണു. തെലങ്കാനയില്‍ യോഗിയെ ഇറക്കിയുള്ള നീക്കം പച്ചതൊട്ടതുമില്ല. കളി മാറുന്നു, ഇനി രാഹുലിന്റെ തേരോട്ടമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ലിജു, വി. മുരളീധരന്‍, എം.ബി.രാജേഷ്, എ.എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍.