Debate Super prime time

വനിതാ മതില്‍ വര്‍ഗീയ മതിലോ?

വനിതാ മതിലിനെ ചൊല്ലി നിയമസഭയില്‍ കയ്യാങ്കളിയോളം എത്തിയ കലഹം. ബര്‍ലിന്‍ മതില്‍ തകര്‍ന്നത് മുന്‍നിര്‍ത്തിയാണ് മുനീറിന്റെ പ്രയോഗം വന്നത്. വനിതാ മതിലല്ല വര്‍ഗീയ മതിലെന്നായിരുന്നു മുനീറിന്റെ നിര്‍വചനം. തുടര്‍ന്ന് പോര്‍വിളിയായി. ആക്രോശമായി. ഒടുവില്‍ കയ്യാങ്കളിയായി. ബര്‍ലിന്‍ മതില്‍ രണ്ടു വ്യവസ്ഥകളുടെ വിച്ഛേദമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ജനമനസുകളുടെ ഒരുമയില്‍ ആ അതിര്‍ത്തിവേലി അപ്രസക്തമായി. ഇവിടെ വനിതാ മതില്‍ ഒരുമയുടെ മതില്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ സമൂഹത്തെ പല തട്ടുകളാക്കി മാറ്റുകയാണ് മതിലിന്റെ നിര്‍മാതാക്കളെന്ന് പ്രതിപക്ഷം പറയുന്നു. അതുകൊണ്ട് മതിലിന്റെ നിര്‍മാണമല്ല മതിലിന്റെ തകര്‍ച്ചയാണ് മനസുകളുടെ ഒരുമയ്ക്ക് നല്ലതെന്നും. വനിതാ മതില്‍ വര്‍ഗീയ മതിലോ? എന്ന വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, പി.എ.മുഹമ്മദ് റിയാസ്, സുവര്‍ണകുമാര്‍ എന്നിവര്‍.