Debate Super prime time

ബിജെപി ഹര്‍ത്താലിന്റെ പിന്നിലെന്ത്?

ശബരിമലയ്ക്ക് വേണ്ടി അയ്യപ്പഭക്തന്‍ ജീവനൊടുക്കി എന്ന പേരില്‍ ബിജെപി ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ബലിദാനികളെ ഉണ്ടാക്കി ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനുള്ള നീചമായ രാഷ്ട്രീയ തന്ത്രം പയറ്റി ബിജെപി എന്നാണ് സിപിഎം വിമര്‍ശനം. ആത്മഹത്യയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിയുടെ ഉദ്ദേശ്യം സംശയത്തിന്റെ നിഴലിലാകുന്നത് മരിച്ചയാളുടെ മരണ മൊഴിയാണ്. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്‌തെന്ന് മരണ മൊഴി കൊടുത്തയാള്‍ ശബരിമലക്ക് വേണ്ടി എങ്ങനെ ജീവത്യാഗം ചെയ്‌തെന്നാണ് ബിജെപി നേരിടുന്ന ചോദ്യം. ഒരു ബലിദാനിക്ക് വേണ്ട ഉപചാരം നല്‍കി ബിജെപി വേണുഗോപാലന്‍ നായരുടെ മരണം ഏറ്റെടുത്തു. ബിജെപി ഹര്‍ത്താലിന്റെ പിന്നിലെന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം സ്വരാജ്, ജോസഫ് വാഴയ്ക്കന്‍,വി കെ സജീവന്‍ എന്നിവര്‍.