Debate Super prime time

സമദൂരം തട്ടി മതിലില്‍ തകരുമോ?

വനിത മതില്‍ ഉയര്‍ത്തുന്നതിനെതിരായ എന്‍.എസ്.എസിന്റെ വിമര്‍ശനത്തിന് സി.പി.എമ്മിന്റെ മറുപടി. മന്നത്ത് പദ്മനാഭന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ എന്‍.എസ്.എസിന് കഴിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് നീക്കം. ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ജ്യോതിക്ക് എന്‍.എസ്.എസ് പിന്തുണ നല്‍കുന്നതാണ് ആര്‍.എസ്.എസ് ബന്ധം ആരോപിക്കാന്‍ സി.പി.എമ്മിന് മുന്നിലുള്ള കാരണം. നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന വനിത മതിലുമായി സഹകരിക്കാതെ ആര്‍.എസ്.എസ് നടത്തുന്ന അയ്യപ്പജ്യോതിയില്‍ എങ്ങനെ പങ്കെടുക്കുമെന്നാണ് സി.പി.എമ്മിന്റെ ചോദ്യം. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന ജി.സുകുമാരന്‍ നായരുടെ വിമര്‍ശനവും സി.പി.എമ്മിനെ ചൊടിപ്പിച്ചു. സമദൂരത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്തുമെന്നും വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ സഹായിക്കുന്നവര്‍ക്കാവും പിന്തുണയെന്നുമുള്ള ജി.സുകുമാരന്‍ നായരുടെ വിശദീകരണം എന്‍.എസ്.എസ് നേതൃത്വത്തിന്റേത് മാത്രമാണെന്ന് തുറന്ന് കാട്ടാനോ സി.പി.എം നീക്കമെന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുകയാണ്. മതിലില്‍ തകരുമോ സമദൂരം? എന്‍എന്‍ കൃഷ്ണദാസ്, ജെ.ആര്‍ പദ്മകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.