Debate Super prime time

വനിതാമതില്‍ ആരുടെ ചിലവില്‍? അതിര് വിട്ട് തെറ്റിദ്ധരിപ്പിക്കുന്നത് ആര്?

വനിതാമതില്‍ ആരുടെ ചെലവില്‍. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഔദ്യോഗിക രേഖ ആദ്യം പറഞ്ഞത് സര്‍ക്കാര്‍ ചെലവിലെന്ന്. വനിതാശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് ചുമതല നിശ്ചയിച്ചുകൊണ്ടുള്ള രേഖ പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു, സര്‍ക്കാര്‍ ചെലവില്ലെന്ന്. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ പറയുന്നു സര്‍ക്കാര്‍ പങ്കാളിത്തത്തോടെയോ സര്‍ക്കാര്‍ സഹായത്തോടെയോ ഉള്ള ഒരു പരിപാടിയായി വനിതാമതിലിനെ കാണണമെന്ന്. ആറാഴ്ച കഴിഞ്ഞ് എത്ര തുക ചെലവഴിച്ചെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. ഇനി മുഖ്യമന്ത്രി പറയണം ആരാണ് അതിരുവിട്ട് തെറ്റിദ്ധരിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ എ എന്‍ ഷംസീര്‍, ജോസഫ് വാഴയ്ക്കന്‍, ജോസഫ് സി മാത്യു എന്നിവര്‍.