കാക്കിക്കെന്തേ കറുപ്പിനോടിത്ര കലി?
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കും ഷാജ് കിരണിന്റെ അവകാശവാദങ്ങൾക്കും പിന്നാലെ നാടടച്ചു പ്രതിപക്ഷ പ്രതിഷേധം.പിപ്പിടി കാണിച്ച് പേടിപ്പിക്കേണ്ടത് മുഖ്യമന്ത്രി. പ്രതിഷേധിക്കാൻ ലാത്തിമുതൽ ജലപീരങ്കിവരെയുമായി പോലീസ്. കറുത്ത മാസ്കിന് പോലും വിലക്ക്. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. അതിനിടെ സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്. മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞ് വീണ് സ്വപ്ന സുരേഷ്. ഈ നാട്ടിൽ എന്താണ് സംഭവിക്കുന്നത്?