പേരറിവാളന് സ്വതന്ത്രനാകുമ്പോള്‍
31 വർഷങ്ങൾക്ക് ഒടുവിൽ പേരറിവാളന് സ്വാതന്ത്ര്യം ശ്വസിക്കാം, ആശ്വാസത്തോടെ. അർപുത അമ്മാൾ എന്ന അമ്മയുടെ പതിറ്റാണ്ടുകൾ നീണ്ടു നിന്ന പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. ഇനി ഏത് മനുഷ്യനും പ്രതീക്ഷിക്കാം, ചുറ്റും അസത്യത്തിന്റെ കാർമേഖങ്ങൾ മൂടി നിന്നാലും, ആത്യന്തികമായി സത്യവും നീതിയും പുലരുമെന്ന്.