വിജയ് ബാബുവിന് 'കൂടുതൽ തുല്യത'യോ?
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടനും നിർമാതാവും ആയ വിജയ് ബാബു കേരളത്തിൽ തിരികെ എത്തിയിട്ട് മൂന്നാഴ്ചയോളമാകുന്നു. നിയമം കൈയ്യെത്തിപ്പിടിക്കില്ലെന്നുറപ്പുള്ളയിടത്തിരുന്ന് പരാതി കൊടുത്ത യുവതിയുടെ പേര് വെളിപ്പെടുത്തിയ വീരപ്രവൃത്തിക്ക് ശേഷം.. എന്നിട്ടും നമ്മുടെ നിയമം കൈയ്യും കെട്ടി നോക്കിനിൽക്കുന്നെങ്കിൽ കുറ്റമാരുടേതാണ്.