ജീവനെടുത്തത് അനാസ്ഥയോ?
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചതിനെ തുടർന്ന് നടപടി. നെഫ്രേളജി, യൂറോളജി വകുപ്പ് തലവൻമാരെ സസ്പെൻഡ് ചെയ്തു. ഏകോപനത്തിൽ പോരായ്മയുണ്ടായി എന്നതാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യമന്ത്രി നടപടി പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചു. എറണാകുളത്ത് നിന്ന് വൃക്ക മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ പുറത്തുനിന്ന് എത്തിയവർ എടുത്ത് കൊണ്ട് ഓടിയെന്ന് മന്ത്രി പറഞ്ഞു. എന്ത് കൊണ്ട് മെഡിക്കൽ കോളേജിൽ അനാസ്ഥ തുടർക്കഥയാകുന്നു? മെഡിക്കൽ കോളേജിന്റെ വീഴ്ചയാണോ രോഗിയുടെ ജീവനെടുത്തത്? മാതൃകാപരമായി നടപടിയെടുത്ത് ഉത്തരവാദികളെ ശിക്ഷിക്കാൻ സർക്കാർ തയ്യാറാകുമോ?