ബന്ദിയാക്കി വേണോ പണിമുടക്ക്?- സൂപ്പർ പ്രൈം ടൈം
പണിയെടുക്കുന്ന തൊഴിലാളിക്ക് പണിമുടക്കാനും അവകാശമുണ്ട്. പക്ഷേ, മറ്റൊരാളുടെ പണി വിലക്കാൻ അവകാശമില്ല. വെള്ളക്കോളർ ജോലിക്കാർക്ക് ശമ്പളത്തോടെ വീട്ടിവിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ദിവങ്ങളാകും ഇത്. നിത്യജീവിതം പണിയെടുത്ത് പുലർത്തേണ്ട സാധാരണ തൊഴിലാളിക്ക് രണ്ട് ദിവസം കൊണ്ട് ഉണ്ടാകുന്ന നഷ്ടമെന്തെന്ന് ആലോചിക്കാറുണ്ടോ നേതാക്കൾ. പണിമുടക്കാൻ ജനങ്ങളെ ബന്ദിയാക്കണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.