Debate Super prime time

തിരുവോണത്തിന് ചോരപ്പൂക്കളമോ?

രക്തനക്ഷത്രം ആലേഖനം ചെയ്ത ശുഭ്ര പതാക പുതച്ച് രണ്ട് യുവഹൃദയങ്ങള്‍ കേരളത്തിന്റെ മാറില്‍ ചലനമറ്റ് കിടക്കുന്നു. അതും തിരുവോണനാളില്‍. മിഥിലാജ്. 24വയസ്. ഹക്ക് മുഹമ്മദ്. 30 വയസ്. ഒരാള്‍ ഡിവൈഎഫ്‌ഐ കലിങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റ്. രണ്ടാമന്‍ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി. വലിയ ജീവിതാഘോഷങ്ങള്‍ക്ക് ഇടമില്ലാത്ത, അതിസാധാരണമായ പശ്ചാത്തലത്തില്‍ നിന്നു വന്നവര്‍. ആടിയുലയുന്ന കുടുംബത്തിന്റെ അത്താണികള്‍. ഹക്ക് മീന്‍ കച്ചവടവും മറ്റും നടത്തി കുടുംബം നയിച്ചു. മിഥിലാജ് പച്ചക്കറി വില്പനയും മറ്റും നടത്തിയും. ഇരട്ടക്കൊലയില്‍ രാഷ്ട്രീയമാനമില്ലെന്ന് മുല്ലപ്പള്ളി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും മുല്ലപ്പള്ളി പറയുന്നു. ചോരക്കളി അവനവന്റെ തട്ടകത്തിലാകുമ്പോള്‍ പൊട്ടിക്കരഞ്ഞ ആ മുഖത്ത് ഇന്നു കണ്ടത് അപാരമായ നിസംഗത. മുല്ലപ്പള്ളിക്കു മുമ്പ് അദ്ദേഹം വഹിച്ച അതേ സ്ഥാനത്തിരുന്ന വി.എം.സുധീരന്‍ ഹക്കിനും മിഥിലാജിനും ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നു. വെഞ്ഞാറമ്മൂട് തുടര്‍ക്കഥയാകുന്ന വകവരുത്തല്‍ രാഷ്ട്രീയത്തിന് അറുതിവേണ്ടേ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. തിരുവോണത്തിന് ചോരപ്പൂക്കളമോ? പങ്കെടുക്കുന്നവര്‍- പിഎ മുഹമ്മദ് റിയാസ്, കെഎസ് ശബരീനാഥന്‍ എംഎല്‍എ, കെപി പ്രകാശ്ബാബു, എന്‍പി ചെക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.