Debate Super prime time

കോവിഡിന്റെ തലസ്ഥാനമോ?

ഇന്ന് 903 പേര്‍ക്കാണ് കോവിഡ്-19. 213 രോഗികളും തിരുവനന്തപുരത്ത്. അതില്‍ 198-ഉം സമ്പര്‍ക്ക രോഗികള്‍. തലസ്ഥാനം ആശങ്കയുടെ കേന്ദ്രമായിത്തന്നെ തുടരുന്നു. മുഖ്യമന്ത്രി ഇന്നലെ പുറത്തു വിട്ട കണക്ക് ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്ത് ടെസ്റ്റ് ചെയ്യുന്ന 18 പേരില്‍ ഒരാള്‍ കോവിഡ്-19 രോഗിയാണ്. കേരളത്തില്‍ 36-ല്‍ ഒന്ന് എന്ന ശരാശരിയാണ്. രാജ്യത്ത് 12-ല്‍ ഒന്ന്. അവിടെയാണ് തിരുവനന്തപുരം ആശങ്കയുടെ തലസ്ഥാനമാകുന്നത്. തമിഴ്‌നാടിനെ വിറപ്പിച്ച തീവ്രവ്യാപനത്തിന്റെ തുടക്കം കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നായിരുന്നു. ഇവിടെ കുമരിച്ചന്തയില്‍ നിന്ന്. പിന്നീട് നാം കണ്ടത് തീരമേഖല കേന്ദ്രീകരിച്ച് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതാണ്. എങ്ങോട്ടേക്കാണ് കോവിഡ് വ്യാപനം വളരുന്നത്. ഇന്നത്തെ തിരുവനന്തപുരം നാളത്തെ കേരളത്തിന്റെ പ്രതീകമാണോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഡോ.ജി.എസ്.വിജയകൃഷ്ണന്‍, പി.സി.വിഷ്ണുനാഥ്, ഡോ.എന്‍.സുള്‍ഫി, ഡോ.ജേക്കബ് പുന്നൂസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.