Debate Super prime time

സര്‍ക്കാരിന് ആശ്വാസ വിധിയോ?

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ വന്നത് സര്‍ക്കാരിനും ഇടക്കാല ആശ്വാസമായി. ലൈഫ് മിഷന്‍ വിദേശത്തു നിന്ന് പണം വാങ്ങിയിട്ടില്ലെന്നത് അവിതര്‍ക്കിതമാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിക്കപ്പെട്ടു. യൂണിടാക്കിനെതിരായ അന്വേഷണം തുടരാനും ഉത്തരവില്‍ പറയുന്നു. ലൈഫിലെ ആരെയെങ്കിലും തുറുങ്കിലടയ്ക്കാന്‍ സിബിഐ മുതിര്‍ന്നതായി ആരും പറയില്ല. യു.വി.ജോസ് പ്രതിയാണോ, സാക്ഷിയാണോ ആകുക എന്ന് പറയാന്‍ കഴിയില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. യൂണിടാക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ സിബിഐ വീണ്ടും സര്‍ക്കാരിലേയ്ക്ക് നീങ്ങുമോ. കോടതി വിധി സിബിഐയെ തുറന്നു കാട്ടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കരുത്ത് പകരുമോ. അങ്ങനെ ഇന്നത്തെ കോടതി വിധി ഇരു കൂട്ടരേയും പുതിയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ സാധ്യത ഉയരുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു- സര്‍ക്കാരിന് ആശ്വാസ വിധിയോ? പങ്കെടുക്കുന്നവര്‍- എ.എ.റഹീം, പി.സി.വിഷ്ണുനാഥ്, ബി.ഗോപാലകൃഷ്ണന്‍, പി.എ.പ്രിജി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.