പ്രതിപക്ഷത്തിനുള്ള ലൈഫോ?
വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ അന്വേഷണവുമായി സിബിഐയ്ക്ക് മുന്നോട്ടുപോകാം. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ഗുരുതര പരാമര്‍ശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ക്ക് ഭരണനേതൃത്വത്തെ കുറ്റം പറയാനായാനാകില്ലെന്നും ജസ്റ്റിസ് പി സോമരാജന്റെ വിധിന്യായത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ ഉദ്യോഗസ്ഥനെ മാത്രം പ്രതിസ്ഥാനത്തുനിര്‍ത്തി പ്രതികരിച്ച മുഖ്യമന്ത്രിക്ക് ലൈഫിലെ കോടതിവിധിയും പിടിച്ചുനില്‍ക്കാനുള്ള ന്യായീകരണമാണ്. എന്നാല്‍ ലൈഫ് പദ്ധതി തകര്‍ക്കാനുള്ള ഹീനമായ ലക്ഷ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന പഴയവാദം ഇനി ഉന്നയിക്കുന്നതെങ്ങനെ. വിദേശനാണയവിനിമയ ചട്ടം ലംഘിക്കപ്പെട്ടെന്ന സിബിഐ വാദം മുഖവിലയ്ക്കെടുത്താണ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തിനുള്ള ലൈഫോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം, ജോസഫ് സി മാത്യു, പി കെ ഫിറോസ്, പ്രകാശ് ബാബു എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.