Debate Super prime time

നുണ പറയുന്ന മന്ത്രിയോ?

ഒരു മന്ത്രിയില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മിനിമം മര്യാദ എന്താണ്. സത്യസന്ധനാകണമെന്ന് ശാഠ്യം പിടിക്കുന്നില്ല. പച്ച നുണ പറയരുത്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് നാല് ദിവസമാണ് നുണപറഞ്ഞു നടന്നത്. സിഎജിയുടെ വാര്‍ത്താക്കുറിപ്പ് മന്ത്രിയുടെ നുണ പറച്ചില്‍ ഇന്നലെ തുറന്നു കാട്ടുംവരെ. പറഞ്ഞത് നുണയെന്ന് ഇന്നെങ്കിലും അദ്ദേഹത്തിന് തുറന്നു പറയാമായിരുന്നു. അവിടെയും കണ്ടത് വീണിടത്തു കിടന്ന് ഉരുളല്‍. അങ്ങനെയൊരാള്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ? ഐസക്കിനെ ഇനി ആരാണ് വിശ്വസിക്കുക. നുണ പറയുന്ന മന്ത്രിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ടി.വി.രാജേഷ്, ഡോ.പി.സരിന്‍, പി.ആര്‍.ശിവശങ്കരന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.