Debate Super prime time

വഞ്ചനയുടെ വടക്കാഞ്ചേരിയോ?

കുഴഞ്ഞു മറിയുകയാണ് ലൈഫ് പദ്ധതി വിവാദം. കോഴയുടെ കണക്ക് ദിവസം കഴിയും തോറും കൂടി വരുന്നു. ഇതുവരെ ഒരു കോടി കമ്മീഷന്‍ അടിച്ചെന്നായിരുന്നു കണ്ടെത്തിയത്. ഇപ്പോള്‍ കേള്‍ക്കുന്നു നാലേകാല്‍ കോടിയെന്ന്. സിംഹഭാഗവും അടിച്ചത് യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനെന്നും കേള്‍ക്കുന്നു. നിയമമന്ത്രി പറയുന്നത് ലൈഫിന്റെ ഭാഗമല്ല ആ മൂന്നേകാല്‍ കോടിയെന്നാണ്. പിന്നെ എന്തിന്റെ ഭാഗമാണെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഒരു കോടിയുടെ കാര്യത്തില്‍ കാട്ടാഞ്ഞ ശുഷ്‌കാന്തി മൂന്നേകാല്‍ കോടിയുടെ വിവരം പുറത്തു വരുമ്പോള്‍ കാട്ടുന്നത് എന്തുകൊണ്ടാകാം. എല്ലാ കോഴക്കഥയും പുറത്തു വരണം. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കോഴക്കാര്യം കണ്ടെത്താന്‍ സങ്കീര്‍ണതകള്‍ കൂടുതലാണ്. എന്നാല്‍ ആ സങ്കീര്‍ണത കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. ഒരു കോടി തട്ടിയ കഥ അന്വേഷിക്കാന്‍ തയാറായാല്‍. കോഴപുരാണം പറച്ചിലിനും ഫയല്‍ വിളിപ്പിക്കലിനും അപ്പുറം വടക്കാഞ്ചേരിയെന്ന വഞ്ചനയുടെ അധ്യായം ആര് തുറക്കും. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- കെ.യു.ജനീഷ്‌കുമാര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എസ്.സുരേഷ്, ടി.കെ.രാജ്‌മോഹന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.