Debate Super prime time

കേരളത്തില്‍ കിഫ്ബി വിരുദ്ധ മുന്നണിയോ?

കിഫ്ബി വിവാദത്തില്‍ ധനമന്ത്രിക്ക് പിന്നാലെ മുഖ്യമന്ത്രി തന്നെ രംഗത്ത്. സംഘപരിവാര്‍ നേതാവ് കേസ് കൊടുക്കുന്നു. കോണ്‍ഗ്രസ് നേതാവ് വക്കാലത്ത് എടുക്കുന്നു. നല്ല ഐക്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ആര്‍എസ്എസ് നേതാവ് റാം മാധവ് ഉള്‍പ്പെട്ട ഗൂഢാലോചന നടന്നെന്ന് തോമസ് ഐസക്കും വെളിപ്പെടുത്തി. കേരളത്തില്‍ കിഫ്ബി വിരുദ്ധ മുന്നണിയോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, രാജു എബ്രഹാം, ജോര്‍ജ് കുര്യന്‍, രഞ്ജിത് കാര്‍ത്തികേയന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.