വിജയിക്കാന്‍ വിജിലന്‍സോ?
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബാര്‍ യുദ്ധം തുടങ്ങുകയാണ്. സ്പ്രിംക്ളര്‍ മുതലിങ്ങോട്ട് സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തന്നെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കയാണ്. ബിജു രമേശിന്റെ ആരോപണം പൊടിതട്ടിയെടുത്ത് വീണ്ടുമൊരു വിജിലന്‍സ് നീക്കത്തിന് സാധ്യത തേടുകയാണ് സര്‍ക്കാര്‍. മുന്‍പ് അത് കെ എം മാണിയെ മാത്രം ലക്ഷ്യമിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ രമേശ്, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് നേരെയാണ്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രക്ഷോഭം തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിനെതിരായ കേസുകളില്‍ സര്‍ക്കാരിനെന്താണ് മറുപടി. വിജയിക്കാന്‍ വിജിലന്‍സോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി ശിവദാസന്‍, ബിആര്‍എം ഷഫീര്‍, ജോര്‍ജ് കുര്യന് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.