Debate Super prime time

പണമിടപാടില്‍ പെട്ട് പി.ടി.

കള്ളപ്പണ ഇടപാടില്‍ പങ്കാളിയെന്ന് ആരോപണത്തില്‍ കുടുങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാവ് തൃക്കാക്കര എംഎല്‍എ പിടി തോമസ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനിടെ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് എംഎല്‍എ ഓടിക്കളഞ്ഞെന്നും ആരോപണം. കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കെട്ടിച്ചമച്ച ആരോപണമെന്ന് പി.ടി. തോമസിന്റെ മറുപടി. സ്ഥലം വില്‍ക്കാനാവാതെ കഷ്ടത്തിലായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ മധ്യസ്ഥനായി ഇടപെട്ടതാണെന്നാണ് വിശദീകരണം. പണം ചെക്കായി കൈമാറുമെന്ന് താന്‍ കരുതിയെങ്കിലും ഇടപാടുകാരനായ വി എസ് രാമകൃഷ്യന്‍ എന്ന കുപ്പി രാമകൃഷ്യന്‍ പണവുമായെത്തി. തനിക്ക് അവിടെ കാര്യമില്ലാത്തതിനാല്‍ മടങ്ങിയതാണെന്നും അല്ലാത കള്ളപ്പണം പിടിച്ചെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടതല്ലെന്നും പി ടി തോമസ്. എന്തായാലും വിഷയം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. തൃക്കാക്കര എംഎല്‍എ പിടിതോമസ് എങ്ങിനെ ഈ കുരുക്കില്‍പെട്ടു? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി.ടി തോമസ്, മുഹമ്മദ് ഷാ, എസ് സതീശ്, ഷിയാസ്, ഗിരിജന്‍, രാജീവന്‍ എന്നിവര്‍. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.