Debate Super prime time

കൊറോണ പ്രതിരോധത്തിലെ പഴുതടച്ചോ?

സംസ്ഥാനത്ത് രണ്ട് കോവിഡ് കേസുകള്‍ കൂടി . ബ്രിട്ടനില്‍ നിന്ന് 18 പേരോടൊപ്പം വിനോദ സഞ്ചാരത്തിന് വന്ന ആള്‍ക്കും, വിദേശത്ത് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ യുകെ സ്വദേശി തിരികെ പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത് ആശങ്ക പരത്തി. പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ആശ്വാസം കൊണ്ടിരിക്കെയാണ് മൂന്നാറിലെത്തിയ ബ്രിട്ടനില്‍ നിന്നുള്ള സഞ്ചാരിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ആശുപത്രിയിലാക്കേണ്ടി വന്നത്. രോഗം സംശയിക്കുന്നവര്‍ വീട്ടില്‍ നിരീക്ഷണത്തിന് സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊറോണ പ്രതിരോധത്തിലെ പഴുതടച്ചോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- മന്ത്രി വിഎസ് സുനില്‍കുമാര്‍, അനില്‍ അക്കര എംഎല്‍എ, ജി പ്രമോദ്കുമാര്‍, മുഹമ്മദ് അഷീല്‍, ഇറ്റലിയില്‍ താമസിക്കുന്ന ജോമോന്‍ ഉതിരക്കല്ലേല്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.