Debate Super prime time

കൊറോണയില്‍ നിന്ന് വെളിച്ചത്തിലേക്കോ?

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തി. ഇവരില്‍ 7 പേര്‍ കാസര്‍കോട് ജില്ലയിലും ഓരോരുത്തര്‍ വീതം കണ്ണൂരും തൃശൂരുമാണ്. നെഗറ്റീവ് ഫലങ്ങളുടെ എണ്ണം കൂടിവരുന്നത് ആശ്വാസം നല്‍കുന്നു. അതോടൊപ്പം രാജ്യത്ത് കൊറോണ പിടിപെട്ട ഏറ്റവും പ്രായമേറിയവര്‍ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതും രോഗത്തെ കേരളം മികച്ച രീതിയില്‍ ചെറുക്കുന്നതിന് തെളിവാകുന്നു. കൊറോണയെ കൂട്ടായി നേരിടുക എന്ന സന്ദേശം ആവര്‍ത്തിക്കുന്നതാണ് ഇന്ന് പ്രധാനമന്ത്രി നല്‍കിയ സന്ദേശം. വരുന്ന ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം വീടിനുള്ളിലെ വെളിച്ചം അണച്ച് വരാന്തയിലോ മട്ടുപ്പാവിലോ നിന്ന് ദീപം തെളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദേശം. പങ്കെടുക്കുന്നവര്‍- ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, വി.ഡി. സതീശന്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. നരേന്ദ്രകുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.