Debate Super prime time

ജനത കര്‍ഫ്യൂ ലോക്ക്ഡൗണിലേക്കോ?

ജനത കര്‍ഫ്യൂവിലൂടെ കൊറോണയെ വീട്ടിലിരുന്ന് നേരിടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ജനം ഏറ്റെടുത്തു. രാജ്യം ഇന്ന് നിശ്ചലമായി. വരാന്‍ പോകുന്ന ലോക്ക് ഡൗണിന് മുന്നോടിയായുള്ള ജനത കര്‍ഫ്യൂ തീരുന്നതിന് മുമ്പ് തന്നെ പുതിയ നിയന്ത്രണങ്ങളും നിലവില്‍ വന്നു. കൊറോണ സ്ഥീരികരിച്ച രാജ്യത്തെ 75 ജില്ലകള്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം. ചില സംസ്ഥാനങ്ങല്‍ മുഴുവനായി ലോക്ക് ഡൗണിലേക്ക് പോകാന്‍ തീരുമാനിച്ചു. ജനത കര്‍ഫ്യൂ ലോക്ക്ഡൗണിലേക്കോ? പങ്കെടുക്കുന്നവര്‍- വി എസ് സുനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഡോ.എം കെ ഷൗക്കത്തലി, റെജി മോന്‍ കുട്ടപ്പന്‍, വിനോദ് കുറുപ്പിനകത്ത്, ആന്റോ ആന്റണി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.