Debate Super prime time

അമിത വിശ്വാസം വിനയാകില്ലേ?

സംസ്ഥാനത്ത് ഇന്നലത്തെപ്പോലെ തന്നെ ഇന്നും 12 പേര്‍ക്ക് കൂടി കൊറോണ. ഇതോടെ കോവിഡ്-19 രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49 ആയി. ഇന്നത്തെ പോസിറ്റീവ് കേസുകളെല്ലാം ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍. രാജ്യത്താകെ 24 മണിക്കൂറില്‍ 98 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സമൂഹ വ്യാപനം തുടങ്ങിയതിന്റെ സൂചനകളില്ലെങ്കിലും അതീവ ജാഗ്രതയുടെ ദിനങ്ങളാണിത്. നാളത്തെ ജനത കര്‍ഫ്യൂ ഇതിന് മുന്നോടിയും. കാസര്‍കോടുണ്ടായതുപോലെ ജാഗ്രതക്കുറവ് ആവര്‍ത്തിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും. സൂപ്പർ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. അമിത വിശ്വാസം വിനയാകില്ലേ? പങ്കെടുക്കുന്നവര്‍- ഡോ.ശ്രീജിത്ത് എന്‍ കുമാര്‍, ആര്‍ കെ രാധാകൃഷ്ണന്‍, എബിന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.