Debate Super prime time

ലോക്ഡൗണ്‍ ഫലം കിട്ടിത്തുടങ്ങിയോ?

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 11 പേര്‍ക്ക്. അഞ്ച് പേര്‍ ദുബായില്‍ നിന്നെത്തിയവരും. മൂന്ന് പേര്‍ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. തിരുവനന്തപുരം പോത്തന്‍കോട് വേഗത്തില്‍ ഫലം കിട്ടുന്ന പുതിയ കിറ്റുകളുമായി പരിശോധനയും തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധിതര്‍ 3000-ത്തിലേക്ക് അടുക്കുന്നു. ലോക്ഡൗണ്‍ ഫലം കിട്ടിത്തുടങ്ങിയോ? പങ്കെടുക്കുന്നവര്‍- ആരോഗ്യ മന്ത്രി കെ കെ ശൈലജ, ശശി തരൂര്‍, ഡോ.ശ്രീജിത് എന്‍ കുമാര്‍, ഡി പ്രസന്ന എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.