Debate Super prime time

ആറാം മാസത്തില്‍ അടിപതറുന്നോ?

കേരളം കോവിഡ്-19 അതിജീവനത്തിന്റെ ആറു മാസങ്ങള്‍ പിന്നിടുകയാണ് ഇന്ന്. ഒരു വൈറസ് നമ്മെ വിറപ്പിച്ച നാളുകള്‍. ലോകം മുഴുവന്‍ കരുതല്‍ തടങ്കലിലായ കാലം. കേരളത്തിന് അഭിമാനിക്കാവുന്ന കാലം കൂടിയായിരുന്നു അത്. ലോക മാധ്യമങ്ങള്‍ വരെ പുകള്‍പെറ്റ കേരള മാതൃകയെ വാഴ്ത്തി. സര്‍ക്കാര്‍ ജനതയുടെ സുഹൃത്തും സംരക്ഷകരുമായി. വിമര്‍ശനങ്ങള്‍ അനുചിതമായിരുന്ന കാലം. ആ കാലം കഴിഞ്ഞിരിക്കുന്നു. പല നാടുകളിലും തിരഞ്ഞെടുപ്പുകള്‍ വരെ നടന്നു. അവിടങ്ങളിലെ ജനവിധിയില്‍ കോവിഡും വിലയിരുത്തപ്പെട്ടു. നേട്ടം പോലെ കോട്ടവും ഇനിയുള്ള നാളുകളില്‍ വിലയിരുത്തി വേണം പോകാന്‍. വീട്ടിലെ ഏകാന്തവാസം മുതല്‍ ഇന്നിപ്പോള്‍ വീട്ടുപരിചരണം വരെയുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അധികൃതരുടെ പിന്‍വാങ്ങലാണോ. പ്രതിപക്ഷം പറഞ്ഞപോലെ പ്ലാനെല്ലാം പാളിയോ. ആറാം മാസത്തില്‍ അടിപതറുന്നോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- കെ കെ ശൈലജ, വി.പി.പി മുസ്തഫ, ഡോ വി.ജി. പ്രദീപ്കുമാര്‍, ജോര്‍ജ് കുര്യന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.

Watch Mathrubhumi News on YouTube and subscribe regular updates.