Debate Super prime time

ജാഗ്രതയ്ക്ക് ഇളവ് സംഭവിച്ചോ?

കേരളത്തില്‍ കോവിഡ്-19 രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ദിനമാണിന്ന്. 42 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗമെന്ന് ആശ്വസിക്കാം. പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ് 40 പേരും. എങ്കിലും കര്‍ശനമാക്കിയ വീട്ടിലെ നിരീക്ഷണം ലംഘിക്കുന്നവര്‍ പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ ആശങ്കക്കിടയാക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. സ്വയം ജാഗ്രത കൂട്ടേണ്ട സമയമാണിത്. രാജ്യത്തും ആശ്വാസം നല്‍കുന്നതല്ല 24 മണിക്കൂറിലെ കണക്കുകള്‍. ജാഗ്രതയ്ക്ക് ഇളവ് സംഭവിച്ചോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡോ.രാജീവ് ജയദേവന്‍, ഡോ അമര്‍ ഫെറ്റില്‍, ഡോ.അബ്ദുള്‍ ഗഫൂര്‍, ബ്ലസി, ഡോ. മുനീര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.