Debate Super prime time

'പാണക്കാട്' തൊടാതെ ലീഗിനെതിരെ

സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പാണക്കാട് പരാമർശം യുഡിഫ് യാത്രയുടെ ഐശ്വര്യമായതോടെ സിപിഎം, വിമർശനത്തിന്റെ മുന അൽപം തിരിക്കുകയാണ്. മുസ്ലീം ലീഗിനെ വിമർശിക്കും പക്ഷെ പാണക്കാട് എന്ന വാക്കുച്ചരിക്കില്ല. മുസ്ലീം വിഭാ‌ഗത്തിനൊപ്പം ഉറച്ചുനിന്നത് ലീഗല്ല സിപിഎമ്മാണെന്ന വാദം എം എം മണി പറഞ്ഞത് സെക്രട്ടേറിയേറ്റ് ചേർന്നതിന് പിന്നാലെയാണ്. എന്നാൽ ലക്ഷ്യം വിജയരാഘവനല്ല സാക്ഷാൽ‌ വിജയൻ തന്നെയെന്ന സൂചനകളാണ് പ്രതിപക്ഷ നേതാവ് നൽകുന്നത്. ഒരിടവേളക്ക് ശേഷം ശബരിമല എന്ന ആയുധം മൂർച്ച കൂട്ടി എറിഞ്ഞിരിക്കുന്നു രമേശ് ചെന്നിത്തല. യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ തയ്യാറുണ്ടോ എന്നാണ് ചെന്നിത്തലയുടെ വെല്ലുവിളി. പക്ഷെ ആ ചൂണ്ടയിൽ കൊത്തേണ്ട എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. കൊണ്ടും കൊടുത്തുമുള്ള പ്രതികരണങ്ങളുമായി നേതാക്കൾ മുന്നേറുമ്പോൾ ജനം ഈ തിരഞ്ഞെടുപ്പിൽ ഏറ്റെടുക്കുക എന്താവും. 'പാണക്കാട്' തൊടാതെ ലീഗിനെതിരെ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ- സെബാസ്റ്റ്യൻ പോൾ, അബ്ദുറഹിമാൻ രണ്ടത്താണി, പി സി വിഷ്ണുനാഥ്, എൻ പി ചെക്കുട്ടി.