Debate Super prime time

എന്താണ് തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വസ്തുത? കെട്ടുകഥയോ യാഥാര്‍ത്ഥ്യമോ?

ദേശീയ പൗരത്വം ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് തുടരുന്ന പ്രതിഷേധത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ് പൗരത്വം നഷ്ടപ്പെടുന്നവരെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്നത്. പൗരത്വ രജിസ്റ്റര്‍ തയാറാക്കിയ അസമില്‍ മാത്രമല്ല കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുന്നു എന്നതും വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലും തടങ്കല്‍ പാളയം തയാറാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു എന്താണ് തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വസ്തുത.. കെട്ടുകഥയോ യാഥാര്‍ത്ഥ്യമോ? പങ്കെടുക്കുന്നവര്‍: പി എം സുരേഷ്ബാബു, ജെ ആര്‍ പദ്മകുമാര്‍, ആന്റണി രാജു, എൻ ഷംസുദീൻ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.