Debate Super prime time

ഒപ്പില്‍ കൈ പൊള്ളിയോ?

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പല ആരോപണങ്ങളാണ് ഇതിനോടകം ഉയര്‍ന്നു വന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ. ലഹരിക്കടത്തു കേസിലെ പ്രതിയുടെ ഉന്നത ബന്ധമാണ് യുഡിഎഫ് ഇന്നലെ ഉന്നയിച്ചത്. ഇന്നിപ്പോള്‍ ബിജെപി മറ്റൊരു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ ആരോ അദ്ദേഹത്തിന്റെ ഒപ്പ് വ്യാജമായിട്ടിരിക്കുന്നു എന്നാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഗുരുതരമായ കാര്യമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി വിശദീകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. വൈകിട്ടത്തെ മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഒറ്റവാചകത്തില്‍ മറുപടി പറഞ്ഞു. ഒപ്പ് എന്റെ ഒപ്പാണ്. അതോടെ മുനയൊടിഞ്ഞോ ഇന്ന് ഉന്നയിക്കപ്പെട്ട ആരോപണത്തിന്. ആരോപണം ഉന്നയിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ തെല്ലും സംശയിക്കുന്നില്ല. വിവരങ്ങള്‍ പൊതുസമൂഹം അറിയാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കാണുന്നുമില്ല. എന്നാല്‍ ആരോപണങ്ങളില്‍ പലതും അതിശയോക്തി നിറഞ്ഞതായി മാറുന്നുണ്ടോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഒപ്പില്‍ കൈ പൊള്ളിയോ?. പങ്കെടുക്കുന്നവര്‍- എ.എന്‍.ഷംസീര്‍, എന്‍.ഷംസുദീന്‍, കെ.പി.പ്രകാശ്ബാബു, എന്‍.പി.ചെക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.