Debate Super prime time

സ്പ്രിംക്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിന് കൈപൊള്ളിയോ?

കോവിഡ്-19 രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിംക്‌ളറിനെ സര്‍ക്കാര്‍ ഒഴിവാക്കി. വിവരങ്ങള്‍ പൂര്‍ണമായും ഇനി സി-ഡിറ്റിന്റെ നിയന്ത്രണത്തിലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. സ്പ്രിംക്‌ളറിന്റെ കൈവശമുള്ള ഡാറ്റ നശിപ്പിക്കാനും നിര്‍ദേശം നല്‍കി. കമ്പനിയുടെ സഹായം ഇനി സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനു മാത്രം. സ്പ്രിംക്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിന് കൈപൊള്ളിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.എസ്.ശബരീനാഥന്‍, എസ്.കെ.സജീഷ്, ശിവശങ്കരന്‍, നിഖില്‍ നരേന്ദ്രന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.