Debate Super prime time

കാര്യങ്ങള്‍ കൈവിട്ടു പോയോ?

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കൈപൊള്ളിയോ. ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നു പറയുന്നവര്‍ തന്നെ ജീവനെടുക്കുന്ന കളിയില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. മഞ്ചേരിയിലെ ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിന് ആരാണ് ഉത്തരവാദി. കോവിഡ് രോഗി പുഴുവരിച്ചു കിടന്നത് ആരോഗ്യമന്ത്രിയുടെ കണ്‍വെട്ടത്തുള്ള മെഡിക്കല്‍ കോളേജിലാണ്. ആരാണ് അതിനുത്തരവാദി. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ പരിശോധനാ സൗകര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ വരും നാളുകളില്‍ കേരളം കാണാന്‍ പോകുന്നത് എന്തൊക്കെയാകും. ഏറ്റവും വിചിത്രം മനുഷ്യ മന:സാക്ഷിയെ നടുക്കിയ ഈ രണ്ടു സംഭവങ്ങള്‍ക്കും ഉത്തരവാദികളായവരെ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ്. അതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കോവിഡ് പ്രതിരോധത്തിലും കോവിഡ് ഇതര ചികിത്സയിലും ഒരുപോലെ വെല്ലുവിളികള്‍ ഉയരുമ്പോള്‍ ആറ് ചോദ്യങ്ങളാണ് സൂപ്പർ പ്രൈം ടൈം ചോദിക്കുന്നത്. 1. കോവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ പൊളിഞ്ഞോ? 2. കോവിഡിന്റെ പേരില്‍ ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും കൊല്ലുന്ന നാടോ കേരളം? 3. രോഗിയെ പുഴുവരിച്ചു കിടക്കാന്‍ വിട്ടിട്ട് തിരിഞ്ഞുനോക്കാതെ പുറന്തള്ളിയവരെ കണ്ടെത്തേണ്ടേ? 4. പ്രത്യക്ഷ സമരത്തില്‍ നിന്നുള്ള പ്രതിപക്ഷ പിന്മാറ്റം സര്‍ക്കാരിന് ആശ്വാസമോ? 5. കോവിഡ് പട്ടികയുടെ തലപ്പത്തേയ്‌ക്കോ കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക്? 6. നേട്ടങ്ങള്‍ കാട്ടി മേനിനടിച്ചവരെ കൈ പൊള്ളിയപ്പോള്‍ കാണാനില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സൂപ്പർ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍- വി.പി.പി.മുസ്തഫ, വി.വി.രാജേഷ്, പി.സി.വിഷ്ണുനാഥ്, പദ്മനാഭ ഷേണായി, അഞ്ജന എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.