തദ്ദേശത്തില്‍ വിധി നിര്‍ണയിക്കാനുള്ള ശക്തിയുണ്ടോ?
രണ്ടാം ഘട്ടവും അങ്ങനെ പൂര്‍ത്തിയായി. പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ജനം എന്തോ ഒന്നുറപ്പിച്ചിരിക്കുന്നു. ഇന്നും പ്രതിപക്ഷത്തിന്റെ ഉന്നം സ്പീക്കര്‍. കൃത്യം 9 മണിക്ക് പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനം. നിയമസഭ ഇന്നേ വരെ കണ്ടത്തില്‍ വെച്ച് ഏറ്റവും ധൂര്‍ത്തനായ സ്പീക്കറെന്നാണ് ആരോപണം. ധൂര്‍ത്തിന്റെ പട്ടിക നിരത്തുകയായിരുന്നു ചെന്നിത്തല പിന്നീട്. ഭഗവാന്റെ നാമധേയം എന്ന പറയാതെ പറഞ്ഞു തുടങ്ങി സ്പീക്കറിലേക്ക് എത്തിയ ബിജെപി ശ്രീരാമകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട ദിവസം കൂടിയാണ് ഇന്ന്. എണ്ണിയെണ്ണി മറുപടി പറഞ്ഞ് ഉച്ചകഴിഞ്ഞപ്പോള്‍ സ്പീക്കറുടെ വാര്‍ത്താ സമ്മേളനം. ഭരണഘടനാസ്ഥാപനത്തെ കടന്നാക്രമിക്കലെന്ന് സ്പീക്കറുടെ പരാതി. വിവാദങ്ങള്‍ക്ക് തദ്ദേശത്തില്‍ വിധി നിര്‍ണയിക്കാനുള്ള ശക്തിയുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്, ആന്റണി രാജു, ബി ആര് എം ഷഫീര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.