സ്പീക്കറുടെ ബാഗില്‍ ഡോളറോ?
ഡോളര്‍ കടത്തില്‍ സ്പീക്കറിലേക്ക് അന്വേഷണ ഏജന്‍സി എത്തുന്നു. പി ശ്രീരാമകൃഷ്ണനെ വൈകാതെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്പീക്കര്‍ ഏല്‍പ്പിച്ചു എന്ന സ്വപ്നയുടേയും സരിത്തിന്റെയും മൊഴി ആണ് ചോദ്യം ചെയ്യലിന് ആധാരം. ഡോളര്‍ കടത്തിയ ഉന്നതരെക്കുറിച്ച് സ്വപ്നയും സരിത്തും നല്കിയ മൊഴികളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നേരത്തെ നടന്നതാണ്. ഭരണഘടന പദവി വഹിക്കുന്ന ഉന്നതനും കൂട്ടത്തിലുണ്ടെന്ന വാര്‍ത്തക്ക് പിന്നാലെ സ്പീക്കര്‍ വിശദീകരണവും നല്‍കിയതാണ്. മൊഴിയിലെ പേര് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഇപ്പോള്‍. നിയമസഭ ചേരാനിരിക്കെ സ്പീക്കറെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം വിജയിക്കുമോ. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അടിതെറ്റി നില്ക്കുന്ന പ്രതിപക്ഷത്തിന് ചവിട്ടിനില്ക്കാനുള്ള അവസരമോ സ്പീക്കര്‍ക്കെതിരായ കസ്റ്റംസ് അന്വേഷണം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി വി രാജേഷ്, പന്തളം സുധാകരന്, ജെയ്ക്ക് സി തോമസ് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.