Debate Super prime time

നിസ്സാരമാക്കിയോ നേരിടാന്‍ നീക്കം?

പോലീസ് തലപ്പത്തെ അനധികൃത ഇടപാടുകളുടെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരികയാണ്. തണ്ടര്‍ ബോള്‍ട്ടിനുള്ള റിമോട്ട് ക്യാമറകള്‍ ടെണ്ടര്‍ മാനദണ്ഡം അട്ടിമറിച്ച് വാങ്ങിയത് 95 ലക്ഷം രൂപയ്ക്കാണ്. ക്യാമറവിതരണം ചെയ്തതാവട്ടെ പോലീസ് യൂണിഫോം തയ്യാറാക്കുന്ന സ്ഥാപനം. പക്ഷേ സംസ്ഥാനസമിതിക്ക് ശേഷം മാധ്യമങ്ങളെ കണ്ട പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് പോലീസില്‍ നടന്നത് അഴിമതിയല്ല, വകമാറ്റിചെലവഴിക്കല്‍ മാത്രമാണ് എന്നാണ്. നിസ്സാരമാക്കിയോ നേരിടാന്‍ നീക്കം എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, ജെ.ആര്‍ പദ്മകുമാര്‍, ജോസഫ് സി മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.